GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിലെ പ്രധാന റോഡുകളിൽ ഇനി പുതിയ വേഗപരിധി, നിർദേശങ്ങളുമായി ആർടിഒ


ദുബായ് : ദുബായ് – ഹത്ത റോഡിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബായ്, അജ്മാന്‍, അല്‍ ഹുസ്ന്‍ റൗണ്ട് എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ വേഗപരിധിയാണ് കുറച്ചത്.

ഏകദേശം ആറ് കിലോമീറ്റ ദൂരത്തിലാണ് നിലവിലെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത എന്ന് കാണിക്കുന്ന നിലവിലുള്ള വേഗപരിധി ബോര്‍ഡുകള്‍ 80 km/h എന്നാക്കി മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സ്പീഡ് റിഡക്ഷന്‍ സോണിന്റെ തുടക്കത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് ചുവന്ന ലൈനുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎയും ദുബായ് പോലീസ് ആസ്ഥാനവും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് വേഗത കുറച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹത്ത മാസ്റ്റര്‍ ഡെവലപ്മെന്റ് പ്ലാന്‍ പരിഗണിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ദുബായ് – ഹത്ത റോഡ് മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകള്‍, റോഡിലെ ഭാവിയിലെ ട്രാഫിക് വ്യാപ്തിയെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു പഠനം.

സ്പീഡ് ലിമിറ്റ് സോണ്‍ ഏകദേശം ആറ് കിലോമീറ്ററാണെന്ന് ആര്‍ടിഎ അറിയിച്ചു. ദുബായിലെ റോഡുകളിലെ ഒരു പതിവ് രീതി അനുസരിച്ച് സോണിന്റെ തുടക്കത്തില്‍ ചുവന്ന വരകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ആര്‍ടിഎ അറിയിച്ചു.

ദുബായിലെ സുപ്രധാന റോഡുകളിലെ വേഗപരിധി ആര്‍ടിഎ നിരന്തരമായി അവലോകനം ചെയ്യാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ സ്പീഡ് മാനേജ്‌മെന്റ് മാനുവല്‍ അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്നതാണ്. മാന്വലില്‍ വേഗത നിയന്ത്രിക്കുന്നതിനും വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും ട്രാഫിക് അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ഉചിതമായ മാനദണ്ഡങ്ങളും നടപടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!