GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സമൂഹ മാധ്യമങ്ങളിൽ കരുതലില്ലെങ്കിൽ ജയിലിലാകും പ്രവാസികളേ…… സൂക്ഷിക്കുക;



ഷാർജ: ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയ്ക്കൊപ്പം വൻ തുക പിഴയും.

ഷാർജാ പൊലീസ് ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളോടുള്ള സമീപനം. ആരോഗ്യപരവും സർഗാത്മകവുമായിരിക്കണമെന്നാണ് മുന്നറിയിപ്പ്.

നിഷേധാത്മക രീതിയിൽ മറ്റുള്ളവരെ അസഭ്യം പറയാൻ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലുകളെ കുറിച്ച് കഴിഞ്ഞ വർഷം 85 പരാതികൾ ഷാർജ പൊലീസിൽ ലഭിച്ചു. ഫെഡറൽ നിയമം 34 പ്രകാരമാണ് ഇത്തരം കുറ്റങ്ങളിൽ നടപടി സ്വീകരിക്കുക. ജയിൽ ശിക്ഷയ്ക്കു പുറമേ 2.5 – 5 ലക്ഷം ദിർഹമായിരിക്കും പിഴ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!