റിയാദ്: മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറും ടെലിഫോണിൽ സംസാരിച്ചു.
ഞായറാഴ്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയിൽ നിന്ന് ലഭിച്ച ഫോൺ കോളിലാണ് ഇരുവരും മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തത്.
പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങൾ ഇരുനേതാക്കളും വിലയിരുത്തി.
സൗദി അറേബ്യയ്ക്കും പാകിസ്ഥാനും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും ഫോൺ സംഭാഷണത്തിൽ ചർച്ചയായി.
മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയത്.
