റിയാദ്: നൈജർ പ്രസിഡന്റും രാഷ്ട്രത്തലവനുമായ ജനറൽ അബ്ദുറഹ്മാൻ ടിയാനിയുടെ പിതാവ് എൽഹാജ് ടിയാനി ഹസ്സാന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചനം അറിയിച്ചു.
നൈജർ പ്രസിഡന്റിന് അയച്ച പ്രത്യേക സന്ദേശങ്ങളിലൂടെയാണ് ഇരുവരും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്.
പിതാവിന്റെ വിയോഗത്തിൽ പ്രസിഡന്റിനെയും കുടുംബാംഗങ്ങളെയും സൗദി ഭരണാധികാരിയും കിരീടാവകാശിയും അനുശോചനം അറിയിച്ചു.
പരേതന് സർവശക്തനായ അല്ലാഹു കരുണയും പാപമോചനവും നൽകണമെന്നും സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണമെന്നും ഇരുവരും പ്രാർഥിച്ചു.
