റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവിന്റെ പ്രത്യേക സന്ദേശം ലഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടതാണ് സന്ദേശം.
സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽഖുറൈജി തിങ്കളാഴ്ച റിയാദിൽ കസാഖിസ്ഥാൻ വിദേശകാര്യ ഉപമന്ത്രി അർമാൻ ഇസഗലിയേവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സന്ദേശം ഏറ്റുവാങ്ങിയത്.
കൂടിക്കാഴ്ചയിൽ സൗദി–കസാഖിസ്ഥാൻ ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തി. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ച ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
