റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന് ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ബന്ധ, സഹകരണ മന്ത്രി റൊണാൾഡ് ലമോള തിങ്കളാഴ്ച ഫോണിൽ ബന്ധപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മന്ത്രിമാർ വിലയിരുത്തി. വിവിധ മേഖലകളിൽ പരസ്പര താൽപര്യങ്ങൾക്കനുസരിച്ച് സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി. മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികളും ചർച്ചയായതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
