റിയാദ്: സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനും പോളണ്ട് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ വ്ലാദിസ്വാവ് കോസിനിയാക് കാമിഷും ചൊവ്വാഴ്ച ഫോണിൽ സംസാരിച്ചു.
ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സൈനിക–പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും വിലയിരുത്തി.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി സായുധസംഘം നടത്തിയ ഭീകരാക്രമണങ്ങളെയും ഇരുവരും അപലപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
