റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും പോകുന്ന ആരാധകരെ ലക്ഷ്യമിടുന്നത് അതീവ ഗുരുതരമായ കുറ്റമാണെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതസഭാ അധ്യക്ഷനുമായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ.
ഹൂതി സായുധസംഘം സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതും വിശുദ്ധ പള്ളികളിലേക്ക് പോകുന്ന ആരാധകർ ഉൾപ്പെടെയുള്ള നിരപരാധികളെ കൊലപ്പെടുത്തുന്നതും ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽപ്പെടുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിശുദ്ധ കേന്ദ്രങ്ങളെയും അവിടേക്ക് പോകുന്നവരെയും ലക്ഷ്യമിട്ടവർക്ക് ചരിത്രത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താനും സൗദി അറേബ്യയെയും മുസ്ലിം രാജ്യങ്ങളെയും സംരക്ഷിക്കാനും ദൈവത്തോട് പ്രാർഥിക്കുന്നതായും ഗ്രാൻഡ് മുഫ്തി വ്യക്തമാക്കി.
