റിയാദ്: സൗദിയിലെ തെക്കൻ അസീർ മേഖലയിലെ ഖമീസ് മുഷൈത്തിലേക്ക് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. മിസൈൽ ജനവാസ മേഖലകളിൽ പതിക്കുന്നതിന് മുമ്പ് തടഞ്ഞതായി സഖ്യസേന വ്യക്തമാക്കി.
