റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ശറാഅുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി.
സൗദി–സിറിയ ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകളും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സിറിയൻ പ്രസിഡന്റിനെ റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു.
