മനാമ: സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴി പ്രതിദിനം 5.8 ദശലക്ഷം ബാരൽ എണ്ണ കൈമാറ്റം ചെയ്യാനുള്ള പ്രവർത്തന ശേഷി പുനഃസ്ഥാപിച്ചതായി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.
മനാമയിൽ നടന്ന ‘മെയ്ഡ് ഇൻ ജിസിസി 2026’ ഫോറത്തിലും പ്രദർശനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെയോടെ പൈപ്പ്ലൈന്റെ പ്രവർത്തന ശേഷി 5.8 ദശലക്ഷം ബാരൽ പ്രതിദിനമെന്ന നിലയിലേക്ക് തിരിച്ചെത്തിയതായി മന്ത്രി വ്യക്തമാക്കി.
സൗദിയുടെ പ്രധാന ക്രൂഡ് ഓയിൽ ഗതാഗത പാതകളിലൊന്നായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ചെങ്കടൽ തീരത്തെ കയറ്റുമതി ടെർമിനലുകളുമായി ബന്ധിപ്പിക്കുന്നു.
