റിയാദ്: ഡിജിറ്റൽ സുരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും റിപ്പോർട്ടുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്റെയും ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ‘കൊല്ലോന അമൻ’ ആപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി.
പുതിയ പതിപ്പിൽ സാങ്കേതിക, പ്രവർത്തനപരമായ നിരവധി നവീകരണങ്ങളും മെച്ചപ്പെട്ട ഉപയോക്തൃ അനുഭവവും ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ ബന്ധപ്പെട്ട സുരക്ഷാ അധികൃതർക്ക് കൂടുതൽ കൃത്യമായും വേഗത്തിലും കൈമാറുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും വിവരങ്ങളും ആപ്പിലൂടെ സമർപ്പിച്ച് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പങ്കാളികളാകണമെന്ന് പൗരന്മാരോടും താമസക്കാരോടും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
