മനാമ: ബഹ്റൈനിലെ മനാമയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 36-ാമത് യോഗത്തിൽ സൗദി നീതിന്യായ മന്ത്രി വലീദ് അൽ സമാഇനി പങ്കെടുത്തു.
ജിസിസി രാജ്യങ്ങളിലെ നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം അൽ സമാഇനി ചൂണ്ടിക്കാട്ടി. അനുഭവങ്ങളും വിദഗ്ധ അറിവുകളും പരസ്പരം കൈമാറുന്നതിലൂടെ രാജ്യങ്ങളിലെ നീതിന്യായ, നിയമ മേഖലകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
നീതിന്യായ-നിയമ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, വിവരങ്ങളും വിദഗ്ധ പരിചയവും കൈമാറൽ, പരിശീലന-സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
