റിയാദ്: സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് റഷ്യൻ അംബാസഡർ സെർഗെയ് കോസ്ലോവിനെ റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ചു.
സൗദിയിലെ റഷ്യൻ അംബാസഡറെന്ന നിലയിലെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ കോസ്ലോവ് പ്രിൻസ് അബ്ദുൽ അസീസിനെ സന്ദർശിച്ച് യാത്രയയപ്പ് നടത്തി.
സൗദിയിലെ സേവനകാലയളവിൽ അംബാസഡർ നൽകിയ മികച്ച സേവനങ്ങളെ ആഭ്യന്തര മന്ത്രി പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങളിൽ വിജയാശംസകൾ നേരുകയും ചെയ്തു.
