ജിദ്ദ: സൗദിയിലെ തായിഫിൽ ശക്തമായ മഴയ്ക്ക് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന മേഖലകളിലും ഇടിമിന്നലോടുകൂടിയ മിതമായതുമുതൽ ശക്തമായതുവരെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്.
തായിഫിലെ റെഡ് അലർട്ട് ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ പ്രാബല്യത്തിലുണ്ടാകും. ശക്തമായ കാറ്റ്, കാഴ്ചപരിധി തീരെ കുറയൽ, ആലിപ്പഴവർഷം, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഹായിൽ, തബൂക്ക്, അൽജൗഫ്, നോർത്ത്േൺ ബോർഡേഴ്സ് മേഖലകളിലും നേരിയതുമുതൽ മിതമായതുവരെയുള്ള ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മദീനയിൽ 42°C ആണ് ഉയർന്ന താപനില പ്രവചിക്കുന്നത്. മക്ക, ദമ്മാം, ബുറൈദ എന്നിവിടങ്ങളിൽ 41°C വരെയും റിയാദിൽ 40°C വരെയും താപനില ഉയരും. ജിദ്ദയിൽ 36°Cയും അൽബാഹയിൽ 27°Cയും താപനില പ്രതീക്ഷിക്കുന്നു.
