റിയാദ്: സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനും മൊറോക്കോ ദേശീയ പ്രതിരോധ ഭരണകാര്യ മന്ത്രി അബ്ദുല്ലതീഫ് ലൗദിയും ഫോണിൽ സംസാരിച്ചു.
ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിൽ നിലവിലുള്ള സാഹചര്യങ്ങൾക്കിടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.
