റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ വഴി ഓഗസ്റ്റിൽ 4,91,18,832 ഇലക്ട്രോണിക് ഇടപാടുകൾ പൂർത്തിയാക്കി.
അബ്ഷർ വ്യക്തിഗത സേവന പ്ലാറ്റ്ഫോം വഴി 4,63,79,060 ഇടപാടുകളും അബ്ഷർ ബിസിനസ് പ്ലാറ്റ്ഫോം വഴി 27,39,772 ഇടപാടുകളുമാണ് നടന്നത്. ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റ് വഴി മാത്രം 3,71,17,035 രേഖകൾ പരിശോധിച്ചു.
പാസ്പോർട്ട്, ട്രാഫിക്, സിവിൽ സ്റ്റാറ്റസ് തുടങ്ങിയ വിവിധ സർക്കാർ സേവനങ്ങളും അബ്ഷർ വഴി ലഭ്യമാക്കി. അബ്ഷർ വ്യക്തിഗത പ്ലാറ്റ്ഫോം വഴി 1,28,321 റിപ്പോർട്ടുകളും വിരലടയാളവുമായി ബന്ധപ്പെട്ട 2,230 പൊതുഅന്വേഷണങ്ങളും കൈകാര്യം ചെയ്തു.
അബ്ഷറിലൂടെ ലഭിക്കുന്ന ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം വഴി പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വിവിധ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
