റിയാദ്: സൗദി-കുവൈത്ത് കോർഡിനേഷൻ കൗൺസിലിന് കീഴിൽ രൂപീകരിച്ച സൈനിക-സുരക്ഷാ ഏകോപന സമിതിയുടെ മൂന്നാമത് യോഗം തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെ ചേർന്നു.
സൗദി ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് മന്ത്രി ഡോ. ഹിഷാം അൽ-ഫാലിഹും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽവഹാബ് അൽ-വുഹൈബും സംയുക്തമായി യോഗത്തിന് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ അജണ്ടയിലെ വിവിധ വിഷയങ്ങൾ അവലോകനം ചെയ്തു. സുരക്ഷാ മേഖലയിലെ സംയുക്ത പദ്ധതികളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
