ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് മക്ക ഗവർണറും രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാലയത്തിലെ ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
2015 മുതൽ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് മക്ക മേഖലയുടെ ഗവർണറായി സേവനമനുഷ്ഠിക്കുന്നത്. ഇതിന് മുമ്പ് 2007 മുതൽ 2013 വരെയും അദ്ദേഹം മക്ക ഗവർണറായിരുന്നു.
2013 മുതൽ 2015 വരെ സൗദി വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുമ്പ് 1971 മുതൽ 2007 വരെ അസീർ മേഖലയുടെ ഗവർണറായും ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പ്രവർത്തിച്ചിരുന്നു.
