സ്യൂത (Ceuta): സ്പാനിഷ് നഗരമായ സ്യൂതയിലെ ‘ലാ എസ്പെറാൻസ’ (La Esperanza) പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണ കേന്ദ്രത്തിൽ 17 കാരനായ മൊറോക്കൻ കൗമാരക്കാരനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമേഹ രോഗബാധിതനായ കുട്ടി, സുബ്ഹി നമസ്കാരത്തിനായി തന്നെ വിളിക്കണമെന്ന് റൂംമേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. നിശ്ചയിച്ച സമയത്ത് ഉണർത്താൻ ചെന്നപ്പോഴാണ് ശരീരം തണുത്ത നിലയിലും പ്രതികരിക്കാത്ത രീതിയിലും കണ്ടത്. ജീവനക്കാരും പാഞ്ഞെത്തിയ ആംബുലൻസ് സംഘവും കൃത്രിമ ശ്വാസോച്ഛ്വാസം ഉൾപ്പെടെയുള്ള ജീവൻരക്ഷാ പ്രവചനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസേന അഞ്ച് നേരം പരിശോധനകൾ നടത്തി കൃത്യമായ ചികിത്സാ പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെങ്കിലും, ഉറക്കത്തിനിടയിലുണ്ടായ രൂക്ഷമായ രക്തത്തിലെ പഞ്ചസാരയുടെ കുറവ് (Severe hypoglycemia) ആകാം മരണകാരണമെന്ന് വൈദ്യസംഘം വിലയിരുത്തുന്നു. ആയിരക്കണക്കിന് കുട്ടികളെ ഉൾക്കൊള്ളാനാവാതെ കവിഞ്ഞുകവിയുന്ന സ്യൂതയിലെ അഭയാർത്ഥി സംരക്ഷണ കേന്ദ്രങ്ങളിലെ അങ്ങേയറ്റത്തെ ദുരിതങ്ങളും കടുത്ത മാനസിക-ശാരീരിക സമ്മർദ്ദങ്ങളുമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.