റിയാദ്: സൗദി അറേബ്യയിലെ ഏകീകൃത എമർജൻസി നമ്പറായ 911-ലേക്ക് കഴിഞ്ഞ ജൂലൈ മാസത്തിൽ ലഭിച്ചത് 27.3 ലക്ഷത്തിലധികം (2,733,359) കോളുകളെന്ന് നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് അറിയിച്ചു. മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നീ നാല് മേഖലകളിൽ നിന്നുള്ള കണക്കാണിത്.
ലഭിച്ച അടിയന്തര സന്ദേശങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ, സേവന വിഭാഗങ്ങൾക്ക് കൈമാറി ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയതായി സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ വ്യക്തമാക്കി.
മേഖല തിരിച്ചുള്ള കണക്കുകൾ:
റിയാദ്: 1,129,908 കോളുകൾ (ഏറ്റവും ഉയർന്ന സംഖ്യ)
മക്ക: 847,929 കോളുകൾ
ഈസ്റ്റേൺ പ്രൊവിൻസ്: 514,984 കോളുകൾ
മദീന: 240,538 കോളുകൾ
വിവിധ ഭാഷകൾ സംസാരിക്കുന്ന വിദഗ്ധരായ ജീവനക്കാരെയും അത്യാധുനിക സാങ്കേതിക വിദ്യകളെയുമാണ് കോളുകൾ കൈകാര്യം ചെയ്യാനായി ഉപയോഗിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ വഴി അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ വിഭാഗങ്ങളുടെ ഏകോപനം വേഗത്തിൽ സാധ്യമാക്കുന്നുണ്ട്.
