ജിദ്ദ – വേനൽക്കാലത്ത് വാഹനങ്ങൾക്കുള്ളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതിനെതിരെ സൗദി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില തീപിടുത്തത്തിനോ സ്ഫോടനത്തിനോ ഉള്ള സാധ്യത വർധിപ്പിക്കുമെന്നും ഇത് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്നും സൗദി ട്രാഫിക് പോലീസ് പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിൽ കാറിനുള്ളിൽ ഉപേക്ഷിക്കാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ പ്രഷറൈസ്ഡ് കണ്ടെയ്നറുകൾ, ഗ്യാസ് സിലിണ്ടറുകൾ, പെർഫ്യൂമുകൾ, മൊബൈൽ ഉപകരണങ്ങൾ, ലൈറ്ററുകൾ, ബാറ്ററികൾ, പവർബാങ്കുകൾ എന്നിവ ഉൾപ്പെടുന്നതായി ട്രാഫിക് പോലീസ് വിശദീകരിച്ചു
എല്ലാ ഡ്രൈവർമാരും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ട്രാഫിക് പോലീസ് അഭ്യർഥിച്ചു.
