തബൂക്ക് – പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യന്‍ യുവാവ് അടക്കം മൂന്നു പ്രവാസികളെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനും സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റൊരു പ്രവാസിയുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന്‍ പാകിസ്ഥാനിയാണെന്നാണ് വിവരം. സംഘര്‍ഷത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
തബൂക്കിൽ പൊതുസ്ഥലത്ത് അടിപിടി; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രവാസിയും പിടിയിൽ
















Leave a Reply