റിയാദ്: അടുത്ത ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രിം കോടതി രാജ്യത്തെ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് ഞായറാഴ്ച ദുൽഖഅദ 30 ആണെങ്കിലും മാസപ്പിറവിയനുസരിച്ച് അന്ന് 29 ആണ്. നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ മാസപ്പിറവിക്ക് സാക്ഷിയാകുന്നവർ ഏറ്റവും അടുത്ത കോടതിയിൽ അറിയിക്കണം. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മാസപ്പിറവി നിരീക്ഷണസമിതികളുമായി സഹകരിക്കണമെന്നും കോടതി അഭ്യർഥിച്ചു.
ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതിയുടെ അറിയിപ്പ്
















Leave a Reply