GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ നിത്യോപയോഗ  സാധനങ്ങളുടെ  വില വർദ്ധനവ്; പണപ്പെരുപ്പം 1.7% ആയി കുറഞ്ഞു

ജിദ്ദ – സൗദിയിൽ ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഏകദേശം 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പമാണിത്. മാർച്ചിൽ പണപ്പെരുപ്പം 1.8 ശതമാനമായിരുന്നു. ഭവന, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധന വിഭാഗത്തിൽ വിലകളിലെ 3.8 ശതമാനം വർധന, ഗതാഗത നിരക്കുകളിലെ ഒരു ശതമാനം വർധന, റെസ്റ്റോറന്റ്, താമസ സേവന നിരക്കുകളിലെ ഒരു ശതമാനം വർധന എന്നിവയാണ് 2025 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം പണപ്പെരുപ്പം 1.7 ശതമാനം തോതിൽ ഉയരാൻ കാരണമെന്ന് അതോറിറ്റി പറഞ്ഞു.

ഭവന വാടക 4.8 ശതമാനം തോതിൽ വർധിച്ചതാണ് ഭവന, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധന വിഭാഗത്തിൽ നിരക്ക് വർധനവിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!