അബഹ: തണുപ്പ് ശക്തമാകുന്ന പശ്ചാത്തലത്തിൽ അസീർ പ്രവിശ്യയിലെ എല്ലാ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂളുകൾക്കായി പുതിയ ശൈത്യകാല സമയക്രമം (Winter Timing) അസീർ ജനറൽ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ പ്രഖ്യാപിച്ചു. വരും ഞായറാഴ്ച (2026 നവംബർ 8) മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.
പുതിയ ടൈംടേബിൾ പ്രകാരം രാവിലെ 7:15-ന് അസംബ്ലി ആരംഭിക്കും. തുടർന്ന് ആദ്യ പിരീഡ് ക്ലാസുകൾ 7:30-ന് ആരംഭിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പഠനപ്രവർത്തനങ്ങൾ തടസ്സമില്ലാതെ കൃത്യമായി നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുതിയ സമയക്രമം കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
