ദുബൈ- വിവിധ ഘട്ടങ്ങളിൽ നടത്തിയ പരീക്ഷണ ഓട്ടത്തിന് പിന്നാലെ ഡ്രൈവിറില്ലാ ടാക്സികളുടെ വാണിജ്യാടിസ്ഥാനത്തിലുളള പ്രവർത്തിന് ദുബൈയിൽ തുടക്കമായി. ഇതോടെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ദുബൈ റോഡ്സ് ആൻ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി. ദുബൈയിലെ ഉമ്മു സുഖീമിലും ജുമൈറയിലും ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കി. ആദ്യ ഘട്ടത്തിൽ നൂറ് ടാക്സികളാണ് സർവീസ് നടത്തുക. ഘട്ടം ഘട്ടമായി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആർടിഎ പറഞ്ഞു. അപ്പോളോ ഗോ, വിറൈഡ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നത്.
ഊബർ ആപ്പ് വഴി വിറൈഡ് വാഹനങ്ങളുടെ സേവനം പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. ദുബൈ ടാക്സി കമ്പനിയുമായി ചേർന്ന് അപ്പോളോ ഗോ ആപ്പ് വഴിയാകും ബെയ്ഡുവിൻ്റെ ഉപകമ്പനിയായ അപ്പോളോ ഗോയുടെ സേവനം നൽകുക. എഐ സങ്കേതിക വിദ്യയുടെ പിൻബലത്തിലാണ് ഓട്ടോണമസ് ടാക്സികളുടെ പ്രവർത്തനം. വാഹനങ്ങളിലെ ക്യാമറകളും റെഡാർ സംവിധാനവും റോഡ് കൃത്യമായി നിരീക്ഷിച്ച് സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. ഗതാഗത നിയമങ്ങൾ പൂർണ്ണമായി പാലിച്ച്, റോഡുകളിലെ ഇന്റർസെക്ഷനുകൾ, ട്രാഫിക് സിഗ്നലുകൾ, കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വാഹനത്തിന് കഴിയും. ഇതിനായുള്ള പ്രത്യേക സോഫ്റ്റ്വെയർ സിസ്റ്റമാണ് ടാക്സികളെ നിയന്ത്രിക്കുന്നത്.
ദുബായിൽ ഡ്രൈവർ ലെസ്സ് ടാക്സികളുടെ സർവീസ് തുടങ്ങി.


















Leave a Reply