GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഓൺലൈൻ വഴി സിഗരറ്റ് വിൽപ്പനയ്ക്ക് കുവൈത്തിൽ കർശന നിരോധനം

കുവൈത്ത് സിറ്റി – ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സമാനമായ
ഡിജിറ്റൽ രീതികളിലൂടെയോ ഇ-സിഗരറ്റുകളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉൾപ്പെടെ എല്ലാത്തരം പുകയിലയുടെയും സിഗരറ്റുകളുടെയും വിൽപ്പന നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ഇതിനകം നടപ്പാക്കിയ നിയമങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്ന വിധത്തിൽ, ഇത്തരം ഉൽപന്നങ്ങളുടെ വിൽപ്പന വ്യവസ്ഥാപിതമാക്കാനും പരിമിതപ്പെടുത്താനുമുള്ള ചട്ടക്കൂടിനുള്ളിലാണ് പുതിയ നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ ഒന്നോ അതിലധികമോ ശിക്ഷകൾ ബാധകമാക്കും. നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനത്തിന് മുന്നറിയിപ്പ് നൽകുക, താൽക്കാലികമായി അടച്ചുപൂട്ടുക, ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസ് റദ്ദാക്കുക എന്നിവ ശിക്ഷകളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!