GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മസ്ജിദുൽ ഹറമിലെ നമസ്കാര പ്രതിഫലം ഹറം പരിധിയിൽ  മുഴുവൻ ലഭിക്കുമെന്ന് വ്യക്തമാക്കി മന്ത്രാലയം

മക്ക- മക്ക മുഴുവൻ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയിൽ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്കാര സ്ഥലങ്ങളിലും തീർഥാടകർക്ക് നമസ്കരിക്കാമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേർത്തു. ഹറം പരിധിക്കുള്ളിലെ മസ്ജിദുകളിൽ നിർവഹിക്കുന്ന നമസ്കാരത്തിന് വിശുദ്ധ ഹറമിൽ നിർവഹിക്കുന്ന നമസ്കാരത്തിന്റെ തുല്യമായ പ്രതിഫലം ലഭിക്കുമെന്ന്, പുണ്യറമദാനിൽ വിശുദ്ധ ഹറമിലെ തിരക്ക് കുറക്കാൻ ശ്രമിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായിബോധവൽക്കരണത്തിന്റെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഇത്തവണത്തെ റമദാനിൽ ഏറ്റവും കൂടുതൽ പേർ ഉംറ കർമം നിർവഹിച്ചത് റമദാൻ നാലിനായിരുന്നു. അന്ന് 9,04,000 തീർഥാടകർ ഉംറ നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. വിശുദ്ധ ഹറമിന്റെ ശുചിത്വം നിലനിർത്തുന്നത ഉംറ കർമം പൂർത്തിയാക്കിയ ശേഷം തലമുടി വെട്ടാൻ മർവ ഗേറ്റിന് സമീപം ലഭ്യമായ സൗജന്യ സേവനം പ്രയോജനപ്പെടുത്തുകയോ ബാർബർഷോപ്പുകളെ സമീപിക്കുകയോ ചെയ്യണമെന്ന് ഹറംമതകാര്യ വകുപ്പ് തീർഥാടകരോട് അഭ്യർഥിച്ചു. തിരക്ക് കണക്കിലെടുത്ത് റമദാനിൽ മർവ ഗേറ്റിനു സമീപം സൗജന്യ മുടിവെട്ട് സേവനം നൽകുന്ന മൊബൈൽ യൂണിറ്റുകളുടെ എണ്ണം ഹറംകാര്യ വകുപ്പ് വർധിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ഹറമിൽ ഉറങ്ങുന്നത് ഒഴിവാക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർഥിച്ചു. ഹറമിൽ ഉറങ്ങുന്നത് സ്ഥലത്തിൻ്റെ ശാന്തതയെ തടസ്സപ്പെടുത്തുകയും തീർഥാടകരുടെയും വിശ്വാസികളുടെയും നീക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈ പെരുമാറ്റം വിശ്വാസികളുടെയും ത്വവാഫ് ചെയ്യുന്നവരുടെയും സുഖസൗകര്യങ്ങളെ ബാധിക്കുകയും ആവശ്യമുള്ളപ്പോൾ എമർജൻസി സംഘങ്ങളുടെ വരവ് വൈകിപ്പിക്കുകയും ചെയ്യും. ക്ഷീണം തോന്നുന്നവർ അവരുടെ താമസസ്ഥലത്തേക്കോ ഹോട്ടലിലേക്കോ മടങ്ങലാണ് ഏറ്റവും നല്ല ഓപ്ഷൻ എന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!