മദീന-മദീന ബസ്സപകടത്തിൽ മരിച്ചവരുടെ ഖബറടക്കം മദീനയിൽ പൂർത്തിയായി. ജന്നത്തുൽ ബഖീഇൽ ആണ് ഉംറ നിർവഹിക്കാൻ എത്തിയ 45 ഇന്ത്യക്കാരടക്കമുള്ളവരുടെ മൃതദേഹം ഖബറടക്കിയത്. ഹൈദരാബാദ് സ്വദേശികളായിരുന്നു അപകടത്തിൽ മരിച്ചത്. നമസ്കാരത്തിൽ പങ്കെടുക്കാൻ മദീന പ്രവാചക പള്ളിയിലേക്ക് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഒഴുകിയെത്തിയത്. കൂടാതെ, സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇന്ത്യയിലെ ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. മക്കയില്‍ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമായിരുന്നു. സൗദി സമയം രാത്രി 11 മണിയോടെ ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

