റിയാദ് – പബ്ലിക് ബസുകള്‍ക്ക് നീക്കിവെച്ച ട്രാക്കിലൂടെ കാറോടിക്കുകയും ട്രാഫിക് സുരക്ഷാ നിയമം ലംഘിക്കുകയും ചെയ്ത സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് യുവാവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിയമ നടപടികള്‍ക്കായി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. പരാതികള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടതില്ലെന്നും പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.

