ബുറൈദ – രണ്ടു സൗദി ഭീകരരെ അല്‍ഖസീമില്‍ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരാധനാലയങ്ങളും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടും ഭീകരാക്രമണങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും ചെയ്ത രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഏതാനും ഭീകരര്‍ക്ക് അഭയം നല്‍കുകയും രാജ്യത്തിന്റെ സുരക്ഷക്ക് കോട്ടം തട്ടിക്കാന്‍ ലക്ഷ്യമിടുന്ന വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത ഫഹദ് ബിന്‍ അലി ബിന്‍ അബ്ദുല്‍ അസീസ് അല്‍വശീല്‍, അബ്ദുറഹ്മാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍മന്‍സൂര്‍ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.


