റിയാദ്– സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.

അസര്‍ നമസ്കാരാനന്തരം ദീരയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ മയ്യിത്ത് നമസ്കാരം നടക്കും. അസറിന് ശേഷം ഇരുഹറമുകളിലും മയ്യിത്ത് നമസ്കാരം നടത്താന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.
