മസ്കത്ത് : ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾക്കുള്ള നിരോധനം അടുത്ത മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് നികുതി അതോറിറ്റി. ഡിജിറ്റൽ ടാക്സ് സ്റ്റാംപ് (ഡിടിഎസ്) ഇല്ലാതെ ശീതളപാനീയങ്ങൾ വിൽക്കാനൊ വിതരണം ചെയ്യാനോ പാടില്ല. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്സൈസ് പാനീയങ്ങള്‍ തുടങ്ങിയ എക്സൈസ് ഉല്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മധുര പാനീയങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

ബാധകമായ എല്ലാ ഉൽപന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ടാക്സ് സ്റ്റാംപുകൾ വഹിക്കണം. എല്ലാ ഇറക്കുമതിക്കാരും, നിർമ്മാതാക്കളും, ചെറുകിട വ്യാപാരികളും ഡിടിഎസ് നിയമം പൂർണമായും പാലിക്കണം.
