GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇയിൽ സ്വർണ്ണ വില എക്കാലത്തേയും ഉയർന്ന നിലയിൽ; 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 412.25 ദിർഹം

ദുബൈ– യുഎഇയിൽ സ്വർണ്ണ വില എക്കാലത്തേയും ഉയർന്ന നിലയിലെത്തി. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 412.25 ദിർഹമാണ് ഇന്നത്തെ വില.


ദിവസങ്ങളായി യുഎഇയിൽ സ്വർണ്ണവില 400 ദിർഹത്തിന് മുകളിലാണ്. 24 കാരറ്റ് 445.25, 21 കാരറ്റ് 395.25 , 18 കാരറ്റ് 339 ദിർഹം എന്ന നിലയിലാണ് ഇന്നത്തെ വില.

സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും വാങ്ങുന്നവർക്ക് അധിക ബാധ്യത വരാതിരിക്കാനായി യുഎഇയിലെ പല ജ്വല്ലറികളും ലാഭവിഹിതം കുറിച്ചിട്ടുണ്ട്.


വ്യാപാരികൾ പണിക്കൂലിയിൽ ഇളവ് നൽകിയാണ് ഉപഭോക്താക്കളെ ആകർഷിപ്പിക്കാൻ നോക്കുന്നത്. ചില വ്യാപാരികളാകട്ടേ ‘സീറോ മേക്കിംഗ് ചാർജ്ജ്’ വാഗ്ദാനമാണ് നൽകുന്നത്. സ്വർണവില എപ്പോഴും തുല്യമായിരിക്കും എന്നതിനാൽ ഉപഭോക്താക്കൾക്ക് ലാഭിക്കാനുള്ള ഏക വഴി പണിക്കൂലിയിലെ ഈ കുറവുകളാണ്.

പുറമെ, സ്വർണനാണയങ്ങൾ സൗജന്യമായി നൽകുക, വൗച്ചറുകൾ, വില മുൻകൂട്ടി ഉറപ്പാക്കാനുള്ള സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ജ്വല്ലറികൾ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!