ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു

റിയാദ് – ലോകത്തിലെ മുന്‍നിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈ നാസ്, റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുമായി സഹകരിച്ച് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു. കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രത്തിന് അനുസൃതമായി ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ചെക്ക്-ഇന്‍ സമയത്ത് കാത്തിരിപ്പ് സമയം കുറക്കാനും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.


സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ ഓട്ടോമേറ്റഡ് സേവനം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍, ജീവനക്കാരുടെ സഹായമില്ലാതെ സ്വന്തം ലഗേജ് ചെക്ക്-ഇന്‍ ചെയ്യാന്‍ യാത്രക്കാര്‍ പുതിയ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കാത്തിരിപ്പ് സമയം കുറക്കുകയും ബാഗേജ് ചെക്ക്-ഇന്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. ഒരു ബാഗ് ചെക്ക്-ഇന്‍ ചെയ്യാന്‍ 20 സെക്കന്റില്‍ താഴെ മാത്രമാണ് സമയമെടുക്കുന്നത്.


ഫ്‌ളൈ നാസും റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയും തമ്മിലുള്ള സംയുക്ത സഹകരണം പുതിയ സേവനം പ്രതിഫലിപ്പിക്കുന്നു. യാത്രാനുഭവത്തിന്റെ സമഗ്ര ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളുടെ ഭാഗമായി ഈ സംവിധാനം യാത്രക്കാരുടെ നടപടിക്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയും വിമാനത്താവളത്തിന്റെയും എയര്‍ലൈനിന്റെയും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എയര്‍പോര്‍ട്ട് ലോഞ്ചില്‍ ഗണ്യമായ സ്ഥലം ലാഭിക്കാനും സെല്‍ഫ്-സര്‍വീസ് സംവിധാനം സഹായിക്കുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!