ജിദ്ദ – സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു.

മദീന, ഹായില്‍, ഹഫര്‍ അല്‍ബാത്തിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകാശത്ത് വിചിത്ര വസ്തു പ്രത്യക്ഷപ്പെടുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും വീഡിയോകള്‍ ട്വിറ്ററിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച സൂര്യാസ്തമയത്തിനു ശേഷമാണ് വിചിത്ര വസ്തു പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇത് പൊട്ടിത്തെറിക്കുന്നതു പോലെ തോന്നിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗിക പ്രസ്താവനയോ വിശദീകരണമോ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.