GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉംറ വിസക്ക് പുതിയ വ്യവസ്ഥകൾ; വിസ അനുവദിക്കാൻ 48 മണിക്കൂർ സമയം വേണ്ടിവരുമെന്ന് നുസുക്

ജിദ്ദ: ഉംറ തീർത്ഥാടനത്തിനുള്ള വിസ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോം ആണ് പുതിയ വ്യവസ്ഥകൾ സജ്ജീകരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകാൻ 48 മണിക്കൂർ സമയം വേണ്ടിവരുമെന്ന് നുസുക് വ്യക്തമാക്കി.


ഉംറ സർവീസ് കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് നുസുക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ 8 മുതൽ പുതിയ ക്രമീകരണം നിലവിൽ വരുമെന്നും അറിയിപ്പിലുണ്ട്.


വിസ ലഭിക്കുന്നതിനു മുമ്പായി ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉംറ തീര്‍ഥാടകരെ ഗ്രൂപ്പുകളായി അയക്കുമ്പോഴും വിമാന ടിക്കറ്റുകള്‍ വാങ്ങുമ്പോഴും ഇക്കാര്യം എല്ലാവരും കണക്കിലെടുക്കണമെന്ന് നുസുക് ഉംറ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!