റിയാദ്: റിയാദ് പ്രവിശ്യയിലെ ദുർമയിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ദുർമയിലെ മരുഭൂമി പ്രദേശത്ത് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
