റിയാദ് – റിയാദ് മെട്രോയിലെ പ്രധാന പാതകളുമായി ബന്ധിപ്പിച്ച് റിയാദ് ബസ് ശൃംഖലയുടെ ഭാഗമായി മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. അല്‍നസീം മെട്രോ സ്റ്റേഷന് വഴി ഓറഞ്ച്, വയലറ്റ് പാതകളെ ബന്ധിപ്പിച്ച് 954-ാം നമ്പര്‍ ബസ് റൂട്ടും ഹസാന് ബിന്‍ സാബിത് സ്ട്രീറ്റ് സ്റ്റേഷന് വഴി ഓറഞ്ച് പാതയെ ബന്ധിപ്പിച്ച് 956, 957 നമ്പര്‍ റൂട്ടുകളിലുമാണ് ഇന്നു മുതല്‍ പുതുതായി ബസ് സര്‍വീസുകള്‍ ആരംഭിച്ചത്.
