ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ആശ്രിത ലെവി; ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റ്  പോയാല്‍ ലെവി തിരിച്ചു കിട്ടുമോ മറുപടി

റിയാദ് – സൗദി അറേബ്യയിൽ ആശ്രിത ലെവി അടച്ചശേഷം ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റിൽ പോവുകയാണെങ്കിൽ ലെവിയിൽ സൗദി അറേബ്യയിൽ തുക തിരിച്ചുലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ജവാസാത്ത് ഡയറക്ടറേറ്റ്. ഇത്തരം സന്ദർഭങ്ങളിൽ അടച്ച തുക തിരിച്ചുലഭിക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. ആശ്രിത ലെവിയും മൂന്നു മാസത്തേക്ക് അടക്കാൻ നിലവിൽ സംവിധാനമുണ്ട്.


വിദേശികളുടെ ഇഖാമ പുതുക്കുന്ന സമയത്ത് ബാങ്കുകൾ വഴി സർക്കാർ സേവനങ്ങൾക്കുള്ള സദാദ് സംവിധാനത്തിലൂടെയാണ് ആശ്രിത ലെവി അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന കാലാവധി വരെയുള്ള ലെവി അടച്ചാൽ മാത്രമേ ഇഖാമ പുതുക്കാനാകൂ. തീരെ അടക്കാതിരുന്നാലും ഭാഗികമായി അടച്ചാലും ബാലൻസ് ഇല്ല എന്ന് കാണിച്ച് ഇഖാമ പുതുക്കൽ തടസ്സപ്പെടും. എന്നാൽ ലെവി അടച്ചുകഴിഞ്ഞാൽ പിന്നീട് യാതൊരു കാരണവശാലും അത് തിരിച്ചുലഭിക്കില്ല.

അതേ സമയം ആശ്രിതരെ ഫൈനൽ എക്‌സിറ്റിൽ വിട്ട് ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവർ ഇഖാമ കാലാവധിക്ക് മുമ്പേ അവരെ നാട്ടിൽ വിടണം. ആശ്രിതർ സൗദി അറേബ്യ വിട്ടാൽ മാത്രമേ കുടുംബ നാഥന്റെ ഇഖാമ പുതുക്കാനാകൂ. ഇഖാമ കാലാവധി അവസാനിക്കുന്നതിന്റെ രണ്ട് മാസം മുമ്പ് അവർക്ക് ഫൈനൽ എക്സിറ്റ് അടിച്ചിരിക്കണം. ഫൈനൽ എക്സിറ്റ് അടിച്ച ശേഷം രണ്ടുമാസം സൗദിയിൽ തങ്ങാമെന്നതിനാലാണിത്. രണ്ടു മാസ സമയമില്ലെങ്കിൽ രണ്ടു മാസം പൂർത്തിയാവുന്ന വിധത്തിൽ കണക്കുകൂട്ടി അവർക്ക് ലെവി അടച്ച ശേഷമേ ഫൈനൽ എക്സിറ്റ് അടിക്കാനാകൂ. ലെവി അടച്ച് ഫൈനൽ എക്സിറ്റടിക്കുകയും പിന്നീട് അബ്ജിർ വഴി ഫൈനൽ എക്സിറ്റ് റദ്ദ് ചെയ്യുകയും ചെയ്താലും നേരത്തെ അടച്ച ലെവി തിരിച്ചുകിട്ടില്ല. ഇഖാമ പുതുക്കുന്ന സമയത്ത് അടക്കേണ്ട ലെവിയിൽ ഇതു ഉൾപ്പെടുത്താനാവും. വിദേശികൾക്ക് അവരുടെ ഇഖാമ കാലാവധി അഞ്ജിർ, മുഖീം, അറിയാനാവുമെന്നും ജവാസാത്ത് അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!