GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

3 ലക്ഷത്തില്‍ ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി

മിനാ – ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള യാത്രക്ക് 3,49,000 ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയ വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 2,94,000 ലേറെ ഹാജിമാരും മശാഇര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗിച്ചതായി സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.



ഹജ് പെര്‍മിറ്റില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് അടക്കം ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ദുല്‍ഹജ് 14 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് വ്യക്തമാക്കി. ദുല്‍ഹജ് എട്ടിന് തര്‍വിയ ദിനത്തില്‍ 64 ശതമാനം ഹാജിമാര്‍ മിനായില്‍ രാപാര്‍ത്തതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് ഗസ്സാന്‍ അല്‍നുവൈമി അറിയിച്ചു. ശേഷിക്കുന്നവര്‍ നേരെ അറഫയിലെത്തുകയായിരുന്നു.

പുണ്യസ്ഥലങ്ങളില്‍ തങ്ങളുടെ തമ്പുകളിലേക്കുള്ള വഴിയറിയാതെ വിഷമിച്ച 35,000 ഹാജിമാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ നുസുക് കാര്‍ഡ് സഹായിച്ചു. തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാനും വ്യത്യസ്ത ഭാഷകളില്‍ തത്സമയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് സമഗ്ര സാങ്കേതിക സംവിധാനം വഴിയാണ് നുസുക് കാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും ഹജ്, ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു. ഇത്തവണത്തെ ഹജിന് ഉയര്‍ന്ന താപനില മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട 362 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഖാലിദ് ആലുത്വാലിഅ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!