GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണം; ഇനി കോണ്‍സുലേറ്റുകള്‍ തീരുമാനിക്കും

റിയാദ്: ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയില്‍ സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന സിംഗിള്‍ എൻട്രി, മള്‍ട്ടിപ്ള്‍ എന്‍ട്രി സംവിധാനം പൂര്‍ണമായും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പകരം അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് മള്‍ട്ടിപ്ൾ, സിംഗിള്‍ എന്‍ട്രികള്‍ തീരുമാനിക്കേണ്ടതെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.


രണ്ടുമാസം മുമ്പ് സന്ദര്‍ശക വിസ മള്‍ട്ടിപ്ള്‍ എന്‍ട്രി അപേക്ഷ സൗകര്യം സൗദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും നാട്ടിലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി സൗകര്യം പുനഃസ്ഥാപിച്ചില്ല. പകരം എല്ലാ അപേക്ഷകര്‍ക്കും ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയാണ് ലഭിച്ചിരുന്നത്.

എന്നാല്‍ വ്യാഴാഴ്ച മുതല്‍ സൗദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം പൂര്‍ണമായും പിന്‍വലിച്ചു. ഇനി അപേക്ഷകന് അനുവദിക്കേണ്ടത് സിംഗിൾ എൻട്രിയാണോ മൾട്ടിപ്പ്ൾ എൻട്രിയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റുകളിലും എംബസികളിലും നിക്ഷിപ്തമായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!