GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ടു സൗദി ഭീകരക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി

റിയാദ് – ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ടു സൗദി ഭീകരക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി അല്‍ശഹ്‌രി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. ഇരുവരും ദേശവിരുദ്ധ പ്രവര്‍ത്തം നടത്തുകയും ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരര്‍ക്കു വേണ്ടി ചാരവൃത്തി നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ഭീകരാക്രമണങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു.

ഇവര്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ ഏതാനും സുരക്ഷാ സൈനികര്‍ മരണപ്പെട്ടിരുന്നു. ആയുധങ്ങളും ബെല്‍റ്റ് ബോംബുകളും ഉപയോഗിക്കല്‍, സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തല്‍, സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളുടെ ജീവനും സ്വത്തും മാനവും കവരുന്നത് അനുവദനീയമാക്കുന്ന ഭീകരാശയം പിന്‍പറ്റല്‍ എന്നീ കുറ്റകൃത്യങ്ങളും ഇരുവരും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!