ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി മസ്ജിദുകളിലെ വൈദ്യുതി മോഷണം കണ്ടെത്തി

ജിദ്ദ : രാജ്യത്തെ മസ്ജിദുകളിൽ അഞ്ചു വർഷത്തിനിടെ 3,036 വൈദ്യുതി, ജല മോഷണങ്ങൾ കണ്ടെത്തിയതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 2,624 മോഷണങ്ങൾ പരിഹരിച്ച് കൈയേറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി. 412 മോഷണങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്.
മസ്ജിദുകളിൽ 2,779 വൈദ്യുതി കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 2,407 എണ്ണം പരിഹരിച്ചു. 372 കൈയേറ്റങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. അഞ്ചു വർഷത്തിനിടെ 257 ജല മോഷണങ്ങളും കണ്ടെത്തി. ഇതിൽ 217 എണ്ണം പരിഹരിച്ചു. 40 കൈയേറ്റങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. പ്രവിശ്യകളിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകളുമായി സഹകരിച്ച് മസ്ജിദുകളിലെ വൈദ്യുതി, ജല കൈയേറ്റങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാനും മസ്ജിദ് വസ്തുവകകൾക്കും പൊതുസേവനങ്ങൾക്കും നേരെയുള്ള കൈയേറ്റങ്ങളിൽ മുൻകാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഈടാക്കാനും കൈയേറ്റക്കാരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാൻ മന്ത്രാലയത്തിലെ പ്രത്യേക വകുപ്പ് ശ്രമിച്ചുവരികയാണ്. മസ്ജിദുകളിലെ കൈയേറ്റങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 1933 ൽ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തെയും മന്ത്രാലയ ശാഖകളെയും നേരിട്ട് സമീപിച്ചും വിവരം നൽകാവുന്നതാണ്. പരാതികൾ ഗൗരവത്തിലെടുക്കുമെന്നും പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!