GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രവാസി മലയാളികൾക്ക് ആശ്വാസമായി സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും സർവിസ് പുനരാരംഭിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്നാണ് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയറിെൻറ പുതിയ തീരുമാനം. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തുന്നത്. ഡിസംബർ അഞ്ച്മുതൽ മസ്കത്തിൽനിന്നാണ് നേരിട്ട് സർവിസ് നടത്തുന്നത്.ഈവർഷം ഒക്ടോബർ ഒന്ന് മുതലാണ് ഈ റൂട്ടുകളിൽനിന്ന് സലാം എയർ പൂർണാമയും പിൻവാങ്ങിയിരുന്നത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസ് നിർത്തുന്നതെന്നാണ് അധികൃതർ അന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതാണിപ്പോൾ പുനഃരാരംഭിക്കാൻ പോകുന്നത്. ടിക്കറ്റ് ബുക്കിങ്ങ് നടപടികൾ വരും ദിവസങ്ങളിൽ തുടങ്ങുമെന്ന് അധികൃതർ അറയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!