റിയാദ്: റിയാദ് മേഖലയിലേക്ക് ഹൂതി മിലീഷ്യ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചു. രാജ്യത്തേക്ക് ലക്ഷ്യമിട്ട മിസൈൽ, ഡ്രോൺ ഭീഷണികൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
അതേസമയം, തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലേക്ക് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചതായി അൽ മാലികി വ്യക്തമാക്കി.
