റിയാദ്: വാഹനത്തിന്റെ വലുപ്പത്തിനും ഉപയോഗത്തിന്റെ രീതിക്കും അനുയോജ്യമല്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് 1,000 മുതൽ 2,000 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വാഹനം ഓടിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ വലുപ്പത്തിനും ഉപയോഗത്തിനും അനുയോജ്യമായ ഡ്രൈവിങ് ലൈസൻസാണോ കൈവശമുള്ളതെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
