റിയാദ്: ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിർമ്മിക്കുന്നതോ അവിടെനിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ പ്രത്യേക തരം മൾട്ടി-ലെയർ കോട്ടഡ് കാർഡ്ബോർഡുകളുടെ (ചതുരശ്ര മീറ്ററിന് 180 മുതൽ 500 ഗ്രാം വരെ തൂക്കമുള്ളവ) സൗദിയിലേക്കുള്ള ഇറക്കുമതിക്കെതിരെ ആന്റി-ഡംപിംഗ് (Anti-Dumping) അന്വേഷണം ആരംഭിച്ചതായി ഫോറിൻ ട്രേഡ് ജനറൽ അതോറിറ്റി (GAFT) പ്രഖ്യാപിച്ചു.
2022 നവംബർ 23-ലെ ഇന്റർനാഷണൽ ട്രേഡ് ലോ ഓഫ് ട്രേഡ് റെമഡീസ് നിയമമനുസരിച്ചാണ് അന്വേഷണം ആരംഭിക്കാനുള്ള ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ പ്രാദേശിക വ്യവസായങ്ങളെയും ഉൽപ്പാദകരെയും വിപണിയിലെ അനാവശ്യ മത്സരങ്ങളിൽ നിന്നും സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കുക, സബ്സിഡിയോടു കൂടി എത്തുന്ന വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം തടയുക, സൗദി ഉൽപ്പന്നങ്ങളുടെ കയറ്റുമതി സംരക്ഷിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
