കോഴിക്കോട്- പുതുതായി പണി കഴിപ്പിച്ച ദേശീയ പാതയിലെ സ്പീഡ് ട്രാക്കിലൂടെ ബൈക്കോടിച്ചാൽ കനത്ത പിഴ ചുമത്താനുള്ള നീക്കം തുടങ്ങി. ദേശീയ പാത അതോറിറ്റിയുടെ കൂടെ നിർദ്ദേശപ്രകാരമാണ് പിഴ ചുമത്താനുള്ള നടപടി തുടങ്ങിയത്. ഇതിനായി ദേശീയ പാതയിലുടനീളം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് പരിശോധന കർശനമാക്കി.
ദേശീയ പാതയിലുടനീളം എം.വി.ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ക്യാമറകളും സ്ഥാപിച്ചു തുടങ്ങി. ദേശീയ പാതയിൽ 24 മണിക്കൂറും എം.വി.ഐയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തും. നിയമം തെറ്റിച്ച് സ്പീഡ് ട്രാക്കിലൂടെ വാഹനം ഓടിക്കുന്ന ബൈക്ക്, ചരക്കുവാഹനങ്ങൾ എന്നിവയുടെ ചിത്രമെടുത്ത് പിഴ ഈടാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം മുതലാണ് പരിശോധന തുടങ്ങിയത്.
